പെന്‍സില്‍ തിരിച്ചുതന്നില്ല, കേസെടുക്കണം; പൊലീസ് സ്റ്റേഷനില്‍ ഇരച്ചെത്തി കുരുന്നുകള്‍





സഹപാഠിക്കെതിരെ വിദ്യാര്‍ഥികള്‍ പരാതി പറയുന്നതിന്‍റെ വീഡിയോ ആന്ധ്ര പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി കുരുന്നുകള്‍ പൊലീസ് സ്റ്റേഷനില്‍. ആന്ധ്രാ പ്രദേശിലെ കുർണൂലിലെ പെഡകഡുബുരു പൊലീസ് സ്റ്റേഷനിലിലാണ് സംഭവം. സഹപാഠിക്കെതിരെ വിദ്യാര്‍ഥികള്‍ പരാതി പറയുന്നതിന്‍റെ വീഡിയോ ആന്ധ്ര പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.





പൊലീസ് സ്റ്റേഷനില്‍ വന്നതെന്തിനാ എന്ന ചോദ്യത്തിന് കുരുന്നിന്‍റെ മറുപടിയിങ്ങനെ- ക്ലാസിലെ ഒരു കുട്ടി തന്‍റെ പെൻസിൽ എടുത്തു, പല തവണ ചോദിച്ചിട്ടും അവൻ തിരികെ തന്നില്ല. സംഭവത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് പൊലീസുകാർ ചോദിക്കുമ്പോൾ, കേസെടുക്കണമെന്ന് കുട്ടി പറയുന്നത് കേൾക്കാം.





ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച് പൊലീസുകാർ പ്രശ്നം പരിഹരിച്ചു. തമ്മിൽ കൈകൊടുത്ത് പുഞ്ചിരിച്ച് കുട്ടികള്‍ സ്റ്റേഷന്‍ വിട്ടു. പ്രൈമറി സ്കൂൾ കുട്ടികള്‍ പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് വീഡിയോ ഷെയര്‍ ചെയ്ത് ആന്ധ്ര പൊലീസ് പറഞ്ഞു. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്‍റെ 2021ലെ സർവേ പ്രകാരം രാജ്യത്തെ സ്മാർട്ട് പോലീസിങില്‍ ആന്ധ്ര പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു 

വീഡിയോ കാണാൻ👇





Post a Comment

Previous Post Next Post