സന്യാസി വേഷം ധരിച്ച് കഞ്ചാവ് വിൽപ്പന; 50 കാരൻ അറസ്റ്റിൽ



സന്യാസിയുടെ വേഷത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ 50 കാരൻ അറസ്റ്റിൽ. ചെന്നൈയിൽ ക്ഷേത്ര പരിസരത്ത് കുട്ടികൾക്കുൾപ്പെടെ കഞ്ചാവ് വിൽപ്പന നടത്തിയ എം ദാമു എന്നയാളാണ് പിടിയിലായത്. സന്യാസിയുടെ കാവിവേഷം ധരിച്ച് മൈലാപൂരിലെയും റോയപേട്ടയിലെയും വിവിധ ക്ഷേത്രങ്ങളുടെ സമീപം കഞ്ചാവ് വിൽക്കുകയായിരുന്നു ഇയാൾ.

ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ചെന്നൈ പൊലീസ് അന്വേഷണം നടത്തിയത്. കഞ്ചാവ് വാങ്ങാൻ വന്നവരെന്ന വ്യാജേനെ ദാമുവിന്റെയടുത്ത് പൊലീസ് സംഘം വേഷം മാറി എത്തുകയായിരുന്നു. കടലാസിൽ പൊതിഞ്ഞ കഞ്ചാവ് കൈമാറുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടി. ഏഴ് കിലോ കഞ്ചാവാണ് ദാമുവിന്റെ കൈയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ദാമു നൽകിയ വിവരപ്രകാരം ഇയാളുടെ സഹായിയായ മറ്റ് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പറയുന്നത് പ്രകാരം കഞ്ചാവ് വിൽപ്പന പിടിക്കപ്പെടാതിരിക്കാനായി എല്ലാ ആഴ്ചയും ദാമു തന്റെ വിൽപ്പന സ്ഥലം മാറ്റുമായിരുന്നു.

ചെന്നൈയിൽ ലഹരി ഇടപാടുകൾക്കെതിരെ വ്യാപക പരിശോധനയാണ് നിലവിൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ 14000 കിലോ ​ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. 5000 ത്തിലേറെ ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 


Post a Comment

Previous Post Next Post