ഒരു വർഷത്തിനുള്ളിൽ 10000 ആളുകൾക്ക് ജോലി നൽകുവാനാണ് തുടക്കം എന്ന രീതിയിൽ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ട നടപടികൾ കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മുൻനിർത്തി കൊണ്ട് ആയിരിക്കും ഉണ്ടാവുക.
ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട തൊഴിൽ ശാഖകളുമായി ചേർന്നു കൊണ്ട് നടത്തുന്ന പദ്ധതിയാണിത്. തൊഴിൽ നഷ്ടപ്പെട്ട് ഇന്ത്യയിൽ എത്തിയവർക്ക് പരിശീലനം നൽകി താല്പര്യമുണ്ടെങ്കിൽ പുതിയ തൊഴിൽ മേഖലകളിലേക്ക് പോകാൻ സാധിക്കും.
പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ്. 8000 തൊഴിലവസരങ്ങളാണ് ആദ്യവർഷം ഇവരെ കാത്തിരിക്കുന്നത്. 2000 അവസരങ്ങളാണ് ആദ്യവർഷം ലഭിക്കുക.
ഏകദേശം ഒന്നരലക്ഷം രൂപ വരെ വരുന്ന വിസ ഫീസും 20000 രൂപയ്ക്ക് പുറമേ വിമാനടിക്കറ്റും ഉദ്യോഗാർഥിയുടെ ട്രെയിനിങ് ചിലവിന്റെ ഒരു ഭാഗവും തൊഴിൽദാതാവ് വഹിക്കുന്നതാണ്. ഒരു ഭാഗം സർക്കാരും മറ്റൊരു ഭാഗം ഉദ്യോഗാർത്ഥികൾ നൽകേണ്ടതുണ്ട്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ആളുകൾക്ക് ആണ് മുൻഗണന നൽകുന്നത് എന്നാണ് കേരള നൈപുണ്യവികസന സംരംഭകത്വ സഹമന്ത്രി അറിയിച്ചത്.
ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ തുടങ്ങി കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളേഡ് തൊഴിലാളികൾക്കും ഐടി ഫിനാൻഷ്യൽ പ്രൊഫഷണലുകൾ അടക്കമുള്ള ജീവനക്കാർക്കും സർക്കാർ സഹായത്തോടെ ഗൾഫിൽ ജോലി ലഭിക്കും.
Post a Comment