രാജ്യമെങ്ങും പ്രാബല്യത്തിൽ വന്ന ഹെൽത്തി ഐഡി കാർഡ് എങ്ങിനെ ഓൺ ലൈൻ വഴി എടുക്കാം? ഉപകാരപ്രദം




നാം സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേരുമെങ്കിലും എല്ലാവർക്കും ഹെൽത്ത് ഐഡികാർഡ് ഉണ്ടായിരിക്കുക പതിവില്ല. എല്ലാം വിദേശ രാജ്യങ്ങളിലും വളരെ സജീവമായ ഇക്കാര്യം നമ്മുടെ ഭാരതത്തിൽ ഇതുവരെ വന്നിട്ടില്ല എന്നുതന്നെ പറയാം. ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഉണ്ടാവുകയാണെങ്കിൽ ഏതെങ്കിലുമൊരാൾ അസുഖത്തിനു മരുന്ന് കഴിക്കുന്നവരായാലും അതേപോലെ മെഡിക്കൽഷോപ്പിൽ നിന്നും മരുന്നും വാങ്ങുവാനും ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാനും എല്ലാം ഈ ഐഡികാർഡ് വളരെയധികം സഹായിക്കുന്നുണ്ട്.





കാരണം നമ്മൾ ഉപയോഗിക്കുന്ന മരുന്ന്, അസുഖം അങ്ങനെയുള്ള മിക്ക കാര്യങ്ങളും ഇതിൽ രേഖപ്പെടുത്താൻ സാധിക്കാവുന്നതാണ്. ഉദാഹരണമായി നാം ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കഴിഞ്ഞ് അവിടുത്തെ ചികിത്സയ്ക്ക് എന്തെങ്കിലും പോരായ്മ വന്നു വേറൊരു ഹോസ്പിറ്റലിലേക്ക് ട്രാൻസ്ഫർ ആവുമ്പോൾ ചില പ്രൈവറ്റ് ഹോസ്പിറ്റലുകൾ നമുക്ക് അവരുടെ റെക്കോർഡ് തരുവാൻ കുറച്ച് മടി കാണിക്കുന്നവരായിരിക്കും. ആയതിനാൽ ഇങ്ങനെയുള്ള ഐഡി കാർഡ് ഉണ്ടെങ്കിൽ നമുക്ക് എളുപ്പം മറ്റൊരു ഹോസ്പിറ്റലിലേക്ക് ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും.




ഇനി ഹെൽത്ത് ഐഡികാർഡ് എങ്ങനെയാണ് നമുക്ക് തന്നെ ഡൗൺലോഡ് ചെയ്ത് എടുക്കാമെന്നാണ് ഈ വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നത്. ആയതിനാൽ എല്ലാവർക്കും ഇത്തരത്തിലുള്ള കാർഡ് ഭാവിയിൽ ഒരു ആധാർ കാർഡ് പോലെതന്നെ വളരെയധികം പ്രയോജനപ്പെടുന്നതായിരിക്കും. ഇക്കാര്യങ്ങൾ മറ്റുള്ളവരിലേക്കും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.

വീഡിയോ കാണാൻ 👇








Post a Comment

Previous Post Next Post