പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അറിയിപ്പ്. ഈ കാര്യങ്ങൾ ഉടനെ ചെയ്യണം. പിന്നീട് ലഭിക്കില്ല. കൂടുതൽ അറിയൂ..







സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡുകൾ വ്യാപകമായി. സ്മാർട്ട് റേഷൻ കാർഡുകൾ സംസ്ഥാനത്ത് എത്തുന്നതോട് കൂടെ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ ഇല്ലാതാവുകയാണ്. തെറ്റുകൾ തിരുത്തുവാനും അംഗങ്ങളെ കൂട്ടിച്ചേർക്കാനും അംഗങ്ങളെ വെട്ടി കുറയ്ക്കുവാനും എല്ലാം നിരവധി അവസരങ്ങൾ സർക്കാർ ഇതിനോടകം നൽകി കഴിഞ്ഞു.






2022 ഏപ്രിൽ മാസം മുതൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. 2022 ഏപ്രിൽ മുതൽ എല്ലാവരുടെയും കൈകളിൽ സ്മാർട്ട്‌ റേഷൻ കാർഡുകൾ ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചില്ലെന്ന്.
പുസ്തക റേഷൻ കാർഡുകളിൽ നിന്നും സ്മാർട്ട്‌ റേഷൻ കാർഡിലേക്ക് ഇപ്പോൾ തന്നെ നിരവധി ഗുണഭോക്താക്കൾ മാറി കഴിഞ്ഞു. രണ്ട് തരത്തിലുള്ള റേഷൻ കാർഡുകൾ കൈവശം എടുക്കുന്നവരാണ് ഇപ്പോൾ ഉള്ളത്.




റേഷൻകാർഡിൽ ഉൾപ്പെടുന്ന എല്ലാ വ്യക്തികളുടെയും വിവരങ്ങൾ എല്ലാ ആനുകൂല്യങ്ങൾക്കും കാണിക്കുവാൻ സാധിക്കുന്ന ഇലക്ട്രോണിക് റേഷൻ കാർഡുകൾ ആണ് ആദ്യത്തേത്. രണ്ടാമതായി പിവിസി റേഷൻ കാർഡ്.
ഇതിൽ റേഷൻ കാർഡ് ഉടമയുടെ പേര് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പ്രിന്റിംഗ് ചാർജ് ആയി 100 രൂപ മുതൽ 150 രൂപ വരെയാണ് ഓൺലൈൻ സർവീസ് കേന്ദ്രങ്ങളിൽ ഇതിനു വേണ്ടി ഈടാക്കുന്നത്. റേഷൻ കാർഡ് ഉടമകൾ നിലവിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമായി വരുന്നുണ്ടെങ്കിൽ ആദ്യം തന്നെ ഈ കാര്യം ചെയ്തു തീർക്കണം.





റേഷൻ കടകളുടെ മുൻവശത്ത് വെച്ചിരിക്കുന്ന തെളിമ ബോക്സിൽ സൗജന്യമായി തന്നെ ഇത് ചെയ്തുതീർക്കാൻ സാധിക്കും. ഡിസംബർ മാസം പതിനഞ്ചാം തീയതി വരെ ഇതിന് സാധിക്കുന്നതാണ്. ഏറ്റവും പുതിയ അപ്ഡേറ്റഡ് ആയിട്ടുള്ള റേഷൻ കാർഡുകൾ വേണം പിന്നീട് ഡൗൺലോഡ് ചെയ്തെടുക്കാൻ.
അപേക്ഷാഫോം ഒപ്പം ആവശ്യമുള്ള രേഖകൾ ഉൾപ്പെടെ വേണം തെളിമ ബോക്സർ നിഷേധിക്കുവാൻ. ഏതു സമയത്തു വേണമെങ്കിലും സ്മാർട്ട് കാർഡുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കും.



Post a Comment

Previous Post Next Post