ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയനാണ് മുസ്‌ലിം ലീഗ് ശ്രമം; മുഖ്യമന്ത്രി SNEWS






ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയനാണ് മുസ്‌ലിം ലീഗ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗിന്റെ ഈ നിലപാട് എവിടെ എത്തിക്കുമെന്ന് ചിന്തിക്കണം. വർഗീയതയ്‌ക്കെതിരെ നിലപാട് എടുക്കാത്തതിനാൽ കോൺഗ്രസ് ശോഷിച്ചു.
വഖഫ് നിയമന തീരുമാനം, പി എസ് സിക്ക് വിടാൻ കാരണം വഖഫ് ബോർഡാണ്. നിയമസഭയിൽ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ് നിയമം പാസാക്കിയത്. വിഷയം നിയമസഭയിൽ വന്നപ്പോൾ മുസ്‌ലിം ലീഗ് എതിർത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.






ചെത്തുകാരന്റെ മകൻ എന്ന് വിളിച്ചതിൽ വലിയ ക്ഷീണമാകുമെന്നാണ് മുസ്‌ലിം ലീഗിന്റെ വിചാരം. തന്റെ അച്ഛനും വഖഫ് ബോർഡ് നിയമനവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി. അമ്മയേയും പെങ്ങളേയും മുസ്‌ലിം ലീഗ് തിരിച്ചറിയണം.
മുസ്‌ലിം ലീഗിൽ അണിചേർന്നവരിൽ ഭൂരിഭാഗവും മതനിരപേക്ഷതയുള്ളവരാണെന്നും ഇവർ നേതൃത്വത്തെ തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






വർഗീയ ശക്തികളോട് സർക്കാർ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും ഇത് പഴയ കാലമല്ലെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. വഖഫ് നിയമം നിയമസഭയിൽ വന്നപ്പോൾ ലീഗ് നേതാവ് എതിർത്തില്ല. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.



Post a Comment

Previous Post Next Post