ഇന്റർവ്യൂ വഴി ജോലി. സർക്കാർ സ്ഥാപനങ്ങളിൽ അവസരം...








കഴക്കൂട്ടം സൈനിക സ്‌കൂളിൽ വാർഡ് ബോയ് ഒഴുവിലേക്ക് അവസരം. താത്കാലിക അടിസ്ഥാനത്തിലായിരിക്കും വാർഡ് ബോയ് തസ്തികയിലേക്ക് നിയമനം നടക്കുന്നത്. വാക് ഇൻ ഇന്റർവ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്.
പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ആണ് യോഗ്യതയുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 15ന് രാവിലെ 9ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ-ൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും.





കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ നിയമനം. നൈറ്റ് വാച്ചര്‍ തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ ആണുള്ളത്. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ ഡിസംബര്‍ 20 ന് മുൻപായി സമർപ്പിക്കാം.
ഏഴാം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 42 വയസ് ആണ് പരമാവധി പ്രായപരിധി. 675 രൂപ ആണ്‌ ദിവസ വേതന നിരക്ക് .




താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെട്ടിട വിഭാഗം കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ സീനിയര്‍ അക്കൗണ്ടന്റ് ഒഴിവ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടന്റിന്റെ തസ്തികയിലാണ് ഒഴിവുള്ളത് . ഇന്റർവ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്.




താല്പര്യമുള്ളവർ ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗം ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍: 04994256823.



Post a Comment

Previous Post Next Post