മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നതിനായി യോജിതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത (ഡയറക്റ്റ് ഏജന്റസ് ): അപേക്ഷിക്കാൻ താല്പര്യമുള്ളവർ പത്താം ക്ലാസ് ജയിച്ചതാവണം. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവർക്ക് ആണ് അവസരം.
ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് ഫീല്‍ഡ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുന്നത്.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി-676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള 8907264209/ 0483 2766840
Post a Comment