ഫയലുകൾ ഷെയർ ചെയ്യാൻ ഇനി മറ്റ് അപ്ലിക്കേഷനുകളുടെ സഹായം ആവശ്യമില്ല. നിങ്ങളുടെ മൊബൈലിലും ഉണ്ട് ഈ സംവിധാനം.





രാജ്യത്തെ ഭൂരിഭാഗം വ്യക്തികളും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് മൊബൈലുകൾ ആണ്. എക്സെൻഡർ, ഷെയർ ഇറ്റ് എന്നിങ്ങനെയുള്ള അപ്ലിക്കേഷനുകൾ പോയതിന്റെ പിന്നാലെ മറ്റ് അനവധി അപ്ലിക്കേഷനുകൾ ആണ് ആൻഡ്രോയ്ഡ് രംഗത്തും അതോടൊപ്പം ഐഒഎസ് രംഗത്തും നിലവിൽ വന്നത്. എന്നാൽ ഇത്തരം അപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ എങ്ങനെയാണ് ആൻഡ്രോയ്ഡ് മൊബൈലുകൾ വഴി ഫയലുകൾ ഷെയർ ചെയ്യാം എന്നു നോക്കാം.



ഈ സംവിധാനം ഉപയോഗിച്ചു കൊണ്ട് വലിയ ഫയലുകളും മറ്റ് അപ്ലിക്കേഷന്റെ സഹായം ഇല്ലാതെ ഷെയർ ചെയ്യാവുന്നതാണ്. ആൻഡ്രോയ്ഡ് വേർഷൻ സിക്സിന് മുകളിൽ ഉള്ള എല്ലാ മൊബൈൽ ഫോണുകളിലും ഈ സംവിധാനം ലഭിക്കുന്നതാണ്. ഈ സംവിധാനം ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ ഫോണിൽ സെറ്റിംഗ്സിൽ കയറുക. ശേഷം നിയർ ബൈ ഷെയർ (nearby share) എന്ന ഓപ്ഷൻ ഓൺ ആക്കുക.



ഇതോടൊപ്പം ഏതു മൊബൈൽ ഫോണിലേക്ക് ആണോ ഫയൽ ഷെയർ ചെയ്യേണ്ടത് എന്ന് വെച്ചാൽ മൊബൈൽ ഫോണിലും ഇതേ സംവിധാനം ഓൺ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ഏതു ഫയൽ ആണോ ഷെയർ ചെയ്യേണ്ടത് എന്ന് വച്ചാൽ ആ ഫയൽ തിരഞ്ഞെടുക്കുക. ശേഷം ഷെയർ ബട്ടൺ തിരഞ്ഞെടുക്കുമ്പോൾ `നിയർ ബൈ ഷെയർ´ എന്ന സംവിധാനം തിരിഞ്ഞെടുക്കുക.



ഇത്രയും ചെയ്തു കഴിഞ്ഞാൽ സാധാരണ എക്സെൻഡർ, ഷെയർ ഇറ്റ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളിൽ ചെയ്യുന്ന പോലെ തന്നെ വൈഫൈയ്യും, ബ്ലൂടൂത്തും ഓൺ ആക്കുക. ഇങ്ങനെ ഫയൽ ഷെയർ ചെയ്യുന്നതിലൂടെ മറ്റു അപ്ലിക്കേഷനുകളിലൂടെ ഫയൽ ഷെയർ ചെയ്യുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ ഫയൽ ഷെയർ ചെയ്യാവുന്നതാണ്.



Post a Comment

Previous Post Next Post