ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബലാത്സംഗക്കേസ് പ്രതി SNEWS





ബലാത്സംഗ-കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂറത്തിലാണ് 27 കാരനായ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ പ്രതി സുജിത് സാകേത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.






ചോക്ലേറ്റ് നൽകി പെൺകുട്ടിയെ വശീകരിച്ച ശേഷമായിരുന്നു ബലാത്സംഗം. മറുനാടൻ തൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. ഈ കേസിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.





ശിക്ഷ പ്രഖ്യാപനത്തിന് ശേഷം അരിശം കൊണ്ട പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിയുകയാണ് ഉണ്ടായതെന്ന് അഭിഭാഷകർ പറയുന്നു. ശിക്ഷയിൽ പ്രതി അസ്വസ്ഥനായിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് പ്രതി ആരോപിച്ചതായും അഭിഭാഷകർ പറഞ്ഞു. പ്രോസിക്യൂഷൻ വിസ്തരിച്ച 29 സാക്ഷികളുടെ മൊഴിയാണ് കോടതി പരിഗണിച്ചത്.



Post a Comment

Previous Post Next Post