കാറ്റും മഴയും മൂലം കൃഷി നശിച്ചാൽ ഇനി പേടിക്കേണ്ട ! സർക്കാർ നഷ്ടപരിഹാരം നൽകും. തുക ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി അറിയാം..







നമ്മുടെ സംസ്ഥാനത്ത് വളരെ പ്രതികൂലമായ ഒരു കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.  ഇത്തരത്തിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നതുകൊണ്ട് തന്നെ നിരവധി കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൃഷി നശിച്ചാൽ നഷ്ടപരിഹാരത്തിനായി കൃഷി വകുപ്പിൽ നിന്ന്  സഹായം ലഭിക്കുന്നതാണ്. 






ഇതിനായി അപേക്ഷ സമർപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ നമുക്ക് പരിശോധിക്കാം.  ഇതിനായി  എയിംസ് (AIMS ) അഥവാ അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന കൃഷി വകുപ്പിൻറെ വെബ് പോർട്ടൽ വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്‌. www.aims.kerala.gov.in  എന്ന വെബ് പോർട്ടലിന് പുറമേ എയിംസ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിള നാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.




ഇതിനായി ആദ്യം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണെങ്കിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യണം. ശേഷം  കൃഷി നാശം  സംഭവിച്ചതിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.





 
സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരം ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകം എങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.  ഇൻഷ്വർ ചെയ്യാത്ത ആളുകൾ 10 ദിവസത്തിനകം തന്നെ അപേക്ഷ സമർപ്പിക്കണം എന്ന് നിർബന്ധമുണ്ട്.  ഈ വെബ് പോർട്ടലിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ആളുകൾ ആണെങ്കിൽ ആധാർ നമ്പർ,  മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, കൃഷിസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ,  കൃഷി സംബന്ധമായ വിവരങ്ങൾ എന്നിവ കൃത്യമായി നൽകുവാനായി ശ്രദ്ധിക്കണം.






മാത്രമല്ല രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഐഡിയും,  പാസ്‌വേർഡും തുടർന്നുള്ള എല്ലാ നടപടികൾക്കും ആവശ്യം ആയതുകൊണ്ടുതന്നെ സൂക്ഷിച്ചു വയ്ക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  മൊബൈൽ ഫോണുകൾ വഴിയോ,  അല്ലെങ്കിൽ അക്ഷയകേന്ദ്രങ്ങൾ വഴിയോ, മറ്റ് സർവീസ് സെൻററുകൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.  ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളുണ്ടെങ്കിൽ കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടാനും സാധിക്കും. എല്ലാ ആളുകളും ഇക്കാര്യം അറിഞ്ഞിരിക്കുക.



Post a Comment

Previous Post Next Post