വാഹനങ്ങളുടെ ബാറ്ററി ലൈഫ് എങ്ങനെ കൂട്ടാം എന്ന് നോക്കാം. ഈ നാല് കാര്യങ്ങൾ ചോദിച്ചാൽ മാത്രം മതി..







ഇന്നത്തെ കാലത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ പോലും ഇന്ന് സാധാരണയായി കണ്ടുവരുന്ന വാഹനങ്ങളിൽ എല്ലാംതന്നെ ഒരു ബാറ്ററി കാണാവുന്നതുമാണ്. എന്തിനാണ് ഈ ബാറ്ററി എന്നതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നമുക്ക് അറിയാവുന്നതുമാണ്.




ഇന്ന് നിരത്തിലിറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളുടെയും ബാറ്ററി ലൈഫ് കൂടുതലാണ്. എന്നാൽ അതിൽ തന്നെ ചില വാഹനങ്ങളുടെ ബാറ്ററി ലൈഫ് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കുറയുന്നതും അതിശയിപ്പിക്കുന്ന രീതിയിൽ നാം കാണാറുള്ളതുമാണ്. എന്താണ് ഇതിന്റെ കാരണം? എങ്ങനെ ഇത്തരത്തിലുള്ള വണ്ടികളിൽ നമ്മുടെ വണ്ടിയും ഉൾപ്പെടുത്താതെ സൂക്ഷിക്കാം?
എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളുമാണ് ഇവിടെ പറയാൻ പോകുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ വാഹനങ്ങളിലെ ബാറ്ററി ലൈഫ് കൂടുന്നതായിരിക്കും. വാഹനത്തിന്റെ എൻജിൻ പ്രവർത്തിപ്പിക്കാത്ത സമയങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കാതെ ശ്രദ്ധിക്കുക.



 
വാഹനത്തിലെ മ്യൂസിക് സിസ്റ്റം, ലൈറ്റ്, എ സി എന്നിങ്ങനെയുള്ള സാധനങ്ങൾ പരമാവധി ഉപയോഗിക്കാതെ ശ്രദ്ധിക്കുക. വാഹനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളിൽ മേൽ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാംതന്നെ വാഹനത്തിന്റെ എൻജിനിൽ നിന്നുള്ള പവർ കൊണ്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ നേരെ തിരിച്ച് എൻജിൻ പ്രവർത്തിക്കാത്ത സമയങ്ങളിൽ ബാറ്ററിയിൽ നിന്ന് മാത്രം വരുന്ന പവറിൽ ആണ് ഇത്തരം വസ്തുക്കൾ പ്രവർത്തിക്കുന്നത്.
ഇത് ബാറ്ററി ലൈഫ് വളരെവേഗം കുറയുവാൻ ഇടവരുത്തുന്നു. രണ്ടാമതായി ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്, ബേറ്ററിയിൽ തുരുമ്പ് വരുന്നുണ്ടോ എന്ന് നോക്കേണ്ടത്. കൃത്യമായ ഇടവേളകളിൽ തന്നെ ബാറ്ററി മെയിൻടൈൻ ചെയ്യേണ്ടത് അനിവാര്യമാണ്. കൃത്യമായ ഇടവേളകളിൽ ബാറ്ററി ശ്രദ്ധിച്ചില്ലെങ്കിൽ ബാറ്ററിയിലെ ടെർമിനലുകളിൽ തുരുമ്പ് പിടിക്കുകയും, ഇത് പിന്നീട് ബാറ്ററിയിൽ നിന്ന് വരുന്ന പവറിനെ ബാധിക്കുകയും ചെയ്യുന്നതാണ്.




ചെറിയ തുരുമ്പ് ആണെങ്കിൽ സ്ക്രൂഡ്രൈവറുപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് കളയാവുന്നതാണ്. എന്നാൽ ഇത് വലിയ രീതിയിൽ ബാറ്ററിയെ ബാധിക്കുകയാണെങ്കിൽ വർക്ക്ഷോപ്പിലെ ആളുകൾ തന്നെ വരേണ്ടതായി വരും. മൂന്നാമതായി ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്, കൃത്യമായ ഇടവേളയിൽ ബാറ്ററി ചാർജ് ചെയ്യേണ്ടത്. അഥവാ നമ്മൾ ആഴ്ചകളോളം വാഹനം ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ, ഓരോ ആഴ്ചയിലും ബാറ്ററി ചാർജ് ചെയ്യേണ്ടത് ആവശ്യമാണ്.




കാരണം വാഹനം ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിലെ ബാറ്ററി ലൈഫ് കുറയുന്നതാണ്. നാലാമതായി വളരെ പ്രധാനമായും ചെയ്തിരിക്കേണ്ട കാര്യമാണ്, കൃത്യമായ ഇടവേളകളിൽ ബാറ്ററിയിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന കാര്യം. ഓരോ ബാറ്ററിക്കും അതിന് അനുസൃതമായ അളവിൽ വെള്ളം ഒഴിച്ച് കൊടുക്കേണ്ടത് അനിവാര്യമാണ്. ബാറ്ററിയിൽ രേഖപ്പെടുത്തിയ അളവിൽ ഡിസ്റ്റിൽഡ് വാട്ടർ ഒഴിച്ചുകൊടുക്കണം.



Post a Comment

Previous Post Next Post