
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ നിലപാട് മുന്‍ തീരുമാനങ്ങളില്‍ നിന്നും വിരുദ്ധം. നിലവില്‍ പിഎസ്സി ഇടപെടല്‍ തന്നെ വേണ്ടെന്ന് പറയുന്ന ലീഗ് നേരത്തെ പറഞ്ഞിരുന്നത് വഖഫ് ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയതിന് ശേഷം പിന്നീട് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാം എന്നായിരുന്നു. സഭയില്‍ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിച്ചപ്പോള്‍ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട്. എംഎല്‍എ പി ഉബൈദ് സഭയില്‍ നല്‍കിയ വിയോജനകുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
'വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നടത്തുമ്പോള്‍ നിലവില്‍ ബോര്‍ഡില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയതിന് ശേഷം പിന്നീട് വരുന്ന നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്ന രീതിയില്‍ വ്യവസ്ഥ ചെയ്യുന്നതായിരിക്കും ഉചിതം.' വിയോജനക്കുറിപ്പില്‍ പറയുന്നു.
വഖഫ് ബോര്‍ഡിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മാതൃകയില്‍ ഒരു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള സാധ്യതയും പരിഗണിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
Post a Comment