വൈറ്റിലയില്‍ മഴവെള്ളം ഒഴുക്കാന്‍ ചൂടുവെള്ളത്തിനുള്ള പൈപ്പ്; ചെലവ് 22 ലക്ഷം






വൈറ്റില മേല്‍പ്പാലത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രയിനേജിന് ഉപയോഗിച്ചിരിക്കുന്നത് ചൂടുവെള്ളത്തിനുള്ള സി.പി.വി.സി പൈപ്പുകള്‍. പൈപ്പിടാന്‍ ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് ചെലവാക്കിയത്. അതേസമയം കുണ്ടന്നൂരില്‍ സാധാരണ പി.വി.സി പൈപ്പുപയോഗിച്ച് തൊണ്ണൂറ്റിനാലായിരം രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. അഞ്ചിരട്ടി വിലയുള്ള പൈപ്പ് വൈറ്റിലയില്‍ ഉപയോഗിച്ചതിന് വിവിധ വകുപ്പുകള്‍ക്ക് കൃത്യമായ മറുപടിയില്ല.  






വൈറ്റില മേല്‍പ്പാലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഈ കാണുന്ന സിപിവിസി പൈപ്പുകളാണ്. തീ മഴ പെയ്യാത്തിടത്തോളം തല്‍ക്കാലം തണുത്ത മഴവെള്ളമേ റോഡിലൂടെ ഒഴുകിപ്പോകാനുണ്ടാകൂ. അതിനാണ് 92 ‍ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ശേഷിയുള്ള പൈപ്പ്. എന്തിനാണ് ഈ പൈപ്പ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് കാരണം ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയറുടെ കാര്യാലയം മറുപടി നല്‍കി. എഗ്രിമെന്റിലുള്ളത് ഉപയോഗിച്ചുവെന്നല്ലാതെ പാലം ടെണ്ടര്‍ ചെയ്ത കേരള റോഡ് ഫണ്ട് ബോര്‍ഡിനും കാരണമറിയില്ല. പൊതുമരാമത്ത് വകുപ്പാകട്ടെ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലായെന്ന മട്ടിലാണ് മറുപടി നല്‍കിയത്.






.പി.വി.സി പൈപ്പ് കൂടുതല്‍ ഈടുനില്‍ക്കുമെന്ന് പാലത്തിന്റെ ഡി.പി.ആര്‍ തയാറാക്കിയ കണ്‍സള്‍ട്ടന്റ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ടെണ്ടറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത്രയധികം ചെലവുണ്ടാക്കുന്ന നിര്‍ദേശത്തിന്റെ കാര്യകാരണങ്ങള്‍ പലതലങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതുപോലുമില്ല.

വിഡിയോ കാണാൻ..👇









Post a Comment

Previous Post Next Post