മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. 24 ഫയർ എഞ്ചിനുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഭാട്ടിയ ആശുപത്രിക്ക് സമീപത്തെ 20 നിലകളുള്ള കമല കെട്ടിടത്തിലെ 15 ാം നിലയിലാണ് തീപിടിത്തമുണ്ടായത്. മറ്റ് നിലകളിലേക്കും തീ പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച മുംബൈ മേയർ കിഷോരി പഡ്നേക്കർ അറിയിച്ചു
Post a Comment