പീഡിപ്പിച്ചത് 9 പേര്‍; 5 പേർ ഭാര്യമാരുമായി വന്നവർ; നാലുപേര്‍ ‘സ്റ്റഡു’കൾ; അറസ്റ്റ്






സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന കേസില്‍ കോട്ടയം സ്വദേശിനിയെ ബലാല്‍സംഗം ചെയ്തത് ഒന്‍പതുപേരെന്ന് കണ്ടെത്തല്‍. ഇവരില്‍ ആറുപേര്‍ പിടിയില്‍. പിടിയിലാവാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നു. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവര്‍, ഇവര്‍ അറിയപ്പെടുന്നത് സ്റ്റഡ് എന്നാണ്. സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം. വിഡിയോ റിപ്പോർട്ട് കാണാം.




കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളാകുന്നു. കേസെടുത്തതിന് പിന്നാലെ  പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നു. പ്രവാസികളു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാകണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ ഇത്തരം ഗ്രൂപ്പുകളിൽ ഒട്ടും മറയില്ലാതെയാണ് ആവശ്യക്കാരെ തേടുന്നത്. 






ചങ്ങനാശ്ശേരിയിലെ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കേസിൽ പ്രതിയായ കൊല്ലം സ്വദേശിയാണ് വിദേശത്തേക്ക് കടന്നത്. മുംബൈയിലേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരാളെ കറുകച്ചാൽ പൊലീസ് കൊച്ചിയിൽ നിന്ന് പിടികൂടി. പങ്കാളികളെ കാഴ്ചവയ്ക്കുന്ന സെക്സ് റാക്കറ്റുകൾക്കെതിരെ നടപടി കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്.  

വിഡിയോ കാണാൻ..👇







Post a Comment

Previous Post Next Post