തിരുവല്ലയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ സംഘര്‍ഷം



തിരുവല്ല വൈ.എം.സി.എ യില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്

തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. രാവിലെ തിരുവല്ല വൈ.എം.സി.എ യില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷം കടുത്തതോടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹാളില്‍ നിന്നും ബലമായി പുറത്താക്കി. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post