കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ പുറത്തുവന്നിരിക്കുകയാണ്. ബൂസ്റ്റർ ഡോസ് എടുക്കുന്നതിനു വേണ്ടി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സ് പ്രായം മുകളിൽ വരുന്ന ആളുകൾക്കും ആണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. 60 വയസ്സ് പ്രായം മുകളിൽ ഉള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് വേണ്ടി ഡോക്ടറുടെ പക്കൽ നിന്നും ഉള്ള പ്രത്യേക അനുമതി അത്യാവശ്യമാണ്. കോവിഡ് വാക്സിനേഷൻ രണ്ട് ഡോസ് സ്വീകരിച്ച ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്.
ഇതുകൊണ്ടു തന്നെ വീണ്ടും ഇവർ രജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യമില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. നിലവിൽ ബൂസ്റ്റർ ഡോസ് ലഭിക്കുവാൻ അർഹതയുള്ള ആളുകളുടെ മൊബൈൽ ഫോണിലേക്ക് ഇതുസംബന്ധിച്ച മെസേജുകൾ ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഈ രീതിയിൽ മെസ്സേജ് ലഭിച്ചിരിക്കുന്ന ആളുകൾക്ക് ആ ദിവസം വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെന്ന് വാക്സിനേഷൻ സ്വീകരിക്കുവാൻ സാധിക്കുന്നതാണ്. അല്ലാത്ത ആളുകൾക്കും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കുവാനുള്ള സൗകര്യവും നൽകുന്നുണ്ട്.
വിഡിയോ കാണാൻ..👇
Post a Comment