പൊതു സ്ഥലങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ ഇനിമുതൽ ഉണ്ടായിരിക്കും.പിഴ ഈടാക്കുന്നത് മുതൽ തടവുശിക്ഷ വരെ ഉണ്ടാകുന്നു നടപടിയിലേക്ക് ആണ് ഒരുങ്ങുന്നത്. ശിക്ഷ നടപടികൾ സ്വീകരിക്കുന്ന നോട്ടീസുകൾ എല്ലാ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എത്തിത്തുടങ്ങും.
ഹരിത കർമ്മ സേന ആണ് നോട്ടീസുകൾ വീട്ടിലേക്ക് എത്തിക്കുക. പഞ്ചായത്തുകളുടെ നിർദ്ദേശമനുസരിച്ച് വേണം തട്ടുകട, വഴിയോര കടകളിലെ മാലിന്യങ്ങൾ സംസാരിക്കുവാൻ. വ്യവസായശാലകളിലെ മാലിന്യങ്ങൾ, ഫ്ലൈറ്റുകൾ, കോളനികൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ മാലിന്യം സംസ്കരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയാണെങ്കിൽ ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടി അനുഭവിക്കേണ്ടിവരും. പൊതുസ്ഥലങ്ങളിൽ ജൈവമാലിന്യങ്ങൾ വലിച്ചെറിയുക ആണെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയോ തടവോ ലഭിക്കുന്നതാണ്.
ജലാശയങ്ങളിലോ പൊതുവഴിയിലോ മാലിന്യങ്ങൾ വലിച്ചെറിയുകയാണെങ്കിൽ അഞ്ചു വർഷം വരെ തടവ് ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി അനുഭവിക്കേണ്ടിവരും. ഹോട്ടലുകൾ, റസ്റ്റോറന്റ്, റിസോർട്ടുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ ജൈവമാലിന്യങ്ങൾ തരം തിരിച്ചു സംസ്കരിചില്ല എങ്കിൽ 5 വർഷം തടവും ഒരു ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും കൂടി നൽകേണ്ടി വരും.
മലിനീകരണം ഉണ്ടാകുന്നതോ വിഷമാലിന്യങ്ങളോ ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ഓട്, തോടുകളിൽ, ജലാശയങ്ങളിലേക്ക് വലിച്ചെറിയുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കും. പോലീസ് ആക്ട് പ്രകാരം പരിസ്ഥിതിക്ക് ഹാനി ഉണ്ടാക്കിയാൽ ഒരു വർഷം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.
ഖരമാലിന്യങ്ങൾ മറ്റു മാലിന്യങ്ങൾ തരംതിരിച്ച് നൽകിയില്ല എങ്കിൽ പഞ്ചായത്തിൽ നിന്നും അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം മാലിന്യങ്ങളോ മൃഗ അവശിഷ്ടങ്ങളോ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചിറയുകയാണെങ്കിൽ 500 രൂപ മുതൽ 2000 രൂപ വരെ പിഴ നൽകേണ്ടി വരും.
വിഡിയോ കാണാൻ..👇
Post a Comment