24 മണിക്കൂറിനുള്ളിൽ 147 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കും. മാളുകൾ, പബ്ബുകൾ, ബാറുകൾ, ജിംനേഷ്യം എന്നിവ 50 ശതമാനം ശേഷിയിൽ ശേഷിയിൽ പ്രവർത്തിക്കും.
അതേസമയം യുഎഇയില്‍ ഇന്ന് 2,581 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 796 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
Post a Comment