പൊതു പരിപാടിക്കിടെ മന്ത്രിയും എംപിയും തമ്മിൽ വാക്കുതർക്കം; സാക്ഷിയായി മുഖ്യമന്ത്രി: വിഡിയോ





കർണാടകയിൽ സർക്കാർ പൊതു പരിപാടിക്കിടെ ബിജെപി മന്ത്രിയും കോൺഗ്രസ് എംപിയും തമ്മിൽ വാക്കുതർക്കം. ബംഗളുരു റൂറൽ എംപി ഡികെ സുരേഷും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സിഎൻ അശ്വത്വ നാരായണയും തമ്മിലാണ് ഇടഞ്ഞത്. രാമാനഗരയിൽ നടന്ന പരിപാടിയിലാണ് മന്ത്രിയും എംപിയും കയ്യാങ്കളിയുടെ വക്കിലെത്തിയത്.






നാട്ടിൽ വികസനം കൊണ്ട് വന്നത് ബിജെപി സർക്കാർ ആണെന്ന് മന്ത്രി പറഞ്ഞതോടെയാണ് വേദിയിൽ ഉണ്ടായിരുന്ന ഡികെ സുരേഷ് എംപി ചാടിഎഴുന്നേറ്റത്. പ്രസംഗം കേട്ടു പ്രകോപിതനായ ഡികെ സുരേഷ്, മന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തു പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമായി. രണ്ടുപേരുടെയും അനുയായികൾ ഇടപെട്ടതോടെ പ്രശ്നം വഷളായി. കോൺഗ്രസ് പ്രവർത്തകർ പുറത്തിറങ്ങി പരിപാടിയുടെ പോസ്റ്ററുകൾ വലിച്ചു കീറി.




സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇതെല്ലാം കണ്ട് ഏറെനേരം വേദിയിലുണ്ടായിരുന്നു. സംഭവത്തിൻ്റെ വിഡിയോ ദൃശ്യം കർണാടക ബിജെപി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.

വിഡിയോ കാണാൻ..👇





Post a Comment

Previous Post Next Post