പ്രോഗ്രാമിന്റെ ഭാഗമാകാൻ നിങ്ങൾ യോഗ്യനാണെങ്കിൽ, നിങ്ങൾക്ക് “ഹേയ് പോർട്ടൽ” എന്ന വാചകം റെക്കോർഡു ചെയ്യണം. അതിനുശേഷം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുക. ഓരോ റെക്കോർഡിംഗിനും, ഫേസ്ബുക്ക് നിങ്ങൾക്ക് 200 പോയിന്റുകൾ വീതം നൽകും. പക്ഷേ, പണം പിൻവലിക്കുന്നതിന്, നിങ്ങൾക്ക് കുറഞ്ഞത് 1000 പോയിന്റുകൾ ആവശ്യമാണ്. 1000 പോയിന്റുകൾ ലഭിച്ചതിന് ശേഷം പേപാൽ വഴി $ 5 വിൻവലിക്കാൻ സാധിക്കും
“നിങ്ങൾക്ക് 10 സുഹൃത്തുക്കളുടെ പേരുകൾ ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയും, കൂടാതെ ഓരോ പ്രസ്താവനയും രണ്ടുതവണ രേഖപ്പെടുത്തണം,” റിപ്പോർട്ടിൽ പറയുന്നു. മൂന്നാം കക്ഷി കരാറുകാർ ഓഡിയോ റെക്കോർഡിംഗുകൾ സൂക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ തുടങ്ങിയ നിരവധി ടെക് കമ്പനികൾ ഓഡിയോ ട്രാൻസ്ക്രിപ്ഷൻ പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിയ സമയത്താണ് ഫേസ്ബുക്കിന്റെ ഈ പ്രഖ്യാപനം.
നിലവില്‍ അമേരിക്കയില്‍ മാത്രമാണ് പ്രൊനണ്‍സിയേഷന്‍ പ്രോഗ്രാം നടത്തുന്നത്. 75 പേരില്‍ കൂടുതല്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള അമേരിക്കക്കാര്‍ക്കാണ് ശബ്ദം നല്‍കാനാവുക. വളരെ പതുക്കെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതിനാല്‍ ഉപയോക്താക്കള്‍ക്കെല്ലാം ഈ ഉടനെ സൗകര്യം ലഭിക്കില്ല. ഇന്ത്യയിലേക്കും വ്യൂപോയിന്റിന്റെ പ്രൊനണ്‍സിയേഷന്‍ പ്രോഗ്രാം വൈകാതെ കൊണ്ട് വന്നേക്കാം, റിപോർട്ടുകൾ പറയുന്നു.
Post a Comment