തൃശൂർ ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരാണ് മരിച്ചത്. ശിവദാസനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. ശിവദാസൻ തെങ്ങ് കയറ്റ തൊഴിലാളിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Post a Comment