മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയും സംഘവും അറസ്റ്റിൽ




മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്.





ഇന്നലെ രാത്രി തൃശൂർ കണ്ണാറയിലാണ് സംഭവം. അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെയും കാലൊടിഞ്ഞു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാർ ഒരു കിലോമീറ്റർ ദൂരെ ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തി. തുടർന്ന് നാട്ടുകാർ പിന്നാലെയെത്തി പിടികൂടുകയായിരുന്നു.



Post a Comment

Previous Post Next Post