ജനവരിയിലെ 1600 രൂപ പെൻഷൻ ലഭിക്കാത്തവർ ശ്രദ്ധിക്കൂ. നിങ്ങൾക്ക് തുക ലഭിക്കുന്നത് ഈ രീതിയിൽ. വിശദമായി അറിയൂ..






സാമൂഹ്യ സുരക്ഷാ പെൻഷൻ ജനുവരിയിലെ വിതരണത്തെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പൊതുജനങ്ങൾക്ക് ഉള്ളത്. ജനുവരി മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചതിനു ശേഷം നിരവധി ആളുകൾക്കാണ് പെൻഷൻ തുക ലഭിക്കാതെ വന്നത്.
ഇതുകൊണ്ടു തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ ഇടയിൽ ആശങ്കകൾ ഉയർന്നുവന്നു. ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതിയോടു കൂടി തന്നെ ധനവകുപ്പിന്റെ ഭാഗത്തു നിന്നും അംഗീകാരം ലഭിക്കുകയും ജനുവരി 27 ന് പെൻഷൻ വിതരണം തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു.





ഈ മാസം ഇരുപത്തി ഏഴാം തീയതി വിതരണം ആരംഭിച്ച് ഫെബ്രുവരി മാസം പത്താം തീയതിയോടു കൂടി അവസാനിപ്പിക്കുവാൻ ആണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതുകൊണ്ടു തന്നെ പെൻഷൻ തുക കൈകളിലേക്കും അക്കൗണ്ടിലേക്കും എത്തിച്ചേരാത്ത ഗുണഭോക്താക്കൾ വിഷമിക്കേണ്ട ആവശ്യമില്ല.
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത്. വളരെ വേഗം തന്നെ ധനവകുപ്പിന്റെ ഭാഗത്ത്‌ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാങ്ക് അക്കൗണ്ടിലേക്കും കൈകളിലേക്കും തുക എത്തിച്ചേരും.




സഹകരണ സംഘങ്ങൾ മുഖേന കൈകളിലേക്ക് ലഭിക്കേണ്ട ഗുണഭോക്താക്കൾക്ക് വിജയകരമായി തന്നെ തുക എത്തിച്ചേരുന്നുണ്ട്. ജനുവരി മാസം 30 ന് ഉള്ളിൽ എല്ലാ സഹകരണ സംഘങ്ങളിലേക്കും തുക എത്തിചേരുകയും വിതരണം പൂർത്തിയാക്കുകയും ചെയ്യും.
ഫെബ്രുവരി മാസം പത്താം തിയതിക്ക് മുൻപ് ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കുന്നവർക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേനെ വളരെ പെട്ടെന്ന് തന്നെ ലഭ്യമാക്കും. കഴിഞ്ഞ മാസങ്ങളിൽ തുക മുടങ്ങാതെ എത്തിച്ചേർന്നവർക്ക് ഈ മാസവും യാതൊരു തടസ്സവുമില്ലാതെ തുക അക്കൗണ്ടിലേക്ക് എത്തിച്ചേരും.




എന്നാൽ മാസ്റ്ററിങ് പ്രക്രിയ നടത്താത്തത് മൂലം പെൻഷൻ തുക ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് വീണ്ടും മസ്റ്ററിംഗ് പ്രക്രിയ നടത്തുവാൻ അവസരം നൽകിയിരിക്കുകയാണ്. 2022 ജനുവരി മാസം ഒന്നാം തീയതി മുതൽ ഇരുപതാം തീയതി വരെ ഉള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിക്കുവാൻ സാധിക്കും.
കിടപ്പു രോഗികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചായത്തിൽ അറിയിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽവന്ന് മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിക്കുകയും ചെയ്യും.


Post a Comment

Previous Post Next Post