ഇ സിഗരറ്റ് (Vape Pens) അടക്കം വാഗ്ദാനം ചെയ്ത് ഒമ്പതോളം ആണ്‍കുട്ടികളെ (Minor boys) ബലാല്‍സംഗം ചെയ്ത കേസില്‍ വീട്ടമ്മ കുടുങ്ങി. മകന്‍ പഠിക്കുന്ന സ്‌കൂളിലെ ബൂസ്്റ്റര്‍ ക്ലബിലൂടെ (Booster Club) പരിചയപ്പെട്ട ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച കേസിലാണ് 38-കാരിയായ വീട്ടമ്മ അകത്തായത്. അമേരിക്കയിലെ (US) ടെന്നസിയിലാണ് (Tennessee) സംഭവം.
ടെന്നസിയിലെ മക്മിന്‍ സെന്‍ട്രല്‍ ഹൈസ്‌കൂളിലെ ആണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് എന്‍ഗിള്‍ വുഡ് സ്വേദശിയായ മെലിസ ബ്ലെയര്‍ കുടുങ്ങിയത്. 38-കാരിയായ മെലിസയുടെ മകന്‍ ഇവിടത്തെ വിദ്യാര്‍ത്ഥിയാണ്. രക്ഷിതാവ് എന്ന നിലയില്‍, സ്‌കൂള്‍ ബൂസ്റ്റര്‍ ക്ലബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മെലിസ പല വാഗ്ദാനങ്ങള്‍ നല്‍കി ്രപയപൂര്‍ത്തിയാവാത്ത കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി അനവധി തവണ ലൈംഗികമായി ദുരുപയോഗിച്ചു എന്നാണ് കേസ്.
കുട്ടികളും അവരുടെ രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍, ഇവരും കുട്ടികളും തമ്മില്‍ നടത്തിയ നിരവധി ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. പല തരം സമ്മാനങ്ങള്‍ നല്‍കി ഒമ്പത് കുട്ടികളെ താന്‍ ലൈംഗികമായി പയോഗിച്ചതായി മെലിസ സമ്മതിച്ചതായി കോടതി രേഖകള്‍ പരിശോധിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മെലിസയുടെ കുട്ടി ഇതേ സ്‌കൂളില്‍ പഠിക്കുകയാണെന്ന കാര്യം, മക്മിന്‍ കൗണ്ടി ഷെറിഫ് ജോ ഗയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020-2021 വര്‍ഷമാണ് ആരോപണ വിധേയമായ സംഭവങ്ങള്‍ നടക്കുന്നത്. ബൂസ്റ്റര്‍ ക്ലബില്‍ അംഗമായിരുന്ന മെലിസ അവിടെനിന്നും പരിചയപ്പെട്ട കുട്ടികളുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ധം പുലര്‍ത്തിപ്പോന്നത്. കുട്ടികള്‍ പരസ്പരം അറിയാതെയാണ് ഇവര്‍ ഉപയോഗിച്ചു പോന്നത്.
ഇ സിഗരറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ ഇവരില്‍നിന്നും വാങ്ങിയതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടികളെ ഇവര്‍ കിടപ്പറയില്‍ എത്തിച്ചത്. ഇവരുടെ മകന്‍ ഈ സംഭവങ്ങളെക്കുറിച്ച് അജ്ഞനായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. ഒരു കുട്ടിയുടെ രക്ഷിതാവാണ് ഈ സ്ത്രീയെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കി. മെലിസ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോവുന്നതായി ഉറപ്പാക്കിയതിനു പിന്നാലെ അവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇ സിഗരറ്റ് അടക്കമുള്ള ഉപഹാരങ്ങള്‍ കൈപ്പറ്റിയാണ് മെലിസ തങ്ങളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതെന്ന് കുട്ടികളും മൊഴി നല്‍കി.
തുടര്‍ന്നാണ് കോടതി ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ, സ്‌കൂള്‍ ബൂസ്റ്റര്‍ ക്ലബില്‍നിന്നും ഇവരെ പുറത്� പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ബലാല്‍സംഗം അടക്കം നിരവധി കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഒമ്പത് കുട്ടികളാണ് നിലവില്‍ പരാതിക്കാരെങ്കിലും ഇതിനുമുമ്പ് ഇവിടെ പഠിച്ച ചില കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്തുവന്നതായി പറയുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരമെന്നാണ് ഷെറിഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
Post a Comment