ലോകത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു, ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കണം; പ്രധാനമന്ത്രി






റഷ്യയും യുക്രൈൻ തമ്മിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിൽ, ലോകത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ, ഇന്ത്യ കൂടുതൽ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈചിൽ നടന്ന പൊതുറാലിയ്‌ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം, ഈ സംഘർഷ സമയത്ത് മനുഷ്യരാശി മുഴുവൻ കരുത്തുറ്റവരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.





‘ലോകത്ത് എത്രമാത്രം സംഘർഷമാണ് നിലനിൽക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. പ്രയാസകരമായ സമയങ്ങളിൽ രാജ്യത്തെ നയിക്കാൻ കരുത്തുള്ള ഒരു നേതാവ് വേണം. കൂടാതെ ഇന്ത്യയും മനുഷ്യരാശിയും കൂടുതൽ കരുത്തരാകേണ്ട സമയമാണ്. ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ ശക്തമാക്കും.’ ഇന്ത്യയെ കരുത്തുറ്റതാക്കാൻ യുപിയിലെ ഓരോ വോട്ടും പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.





വളരെ വലിയ പോരാട്ടങ്ങൾക്കൊടുവിലാണ് ഇന്ത്യ ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. ഓരോ ഇന്ത്യക്കാരന്റേയും ലക്ഷ്യം വികസനവും സമൃദ്ധവുമായ രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിൽ തെ രഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. ഫെബ്രുവരി പത്തിനാണ് യുപിയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.

Post a Comment

Previous Post Next Post