കിട്ടിയത് ഒരുവോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചു; ബിജെപി സ്ഥാനാർഥി






തമിഴ്നാട് തദ്ദേശതിരഞ്ഞെടുപ്പിൽ തന്നെ വീട്ടുകാരും പാർട്ടി പ്രവർത്തകരും ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി. ഒരു വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഈറോഡ് ജില്ലയിലെ ഭവാനിസാ​ഗർ ടൗൺ പഞ്ചായത്തിലേക്ക് മൽസരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പൊള്ളയായ വാഗ്ദാനം നൽകി വീട്ടുകാരും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം അദ്ദേഹം പ്രതികരിച്ചു.





തമിഴ്നാട്ടിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വൻമുന്നേറ്റമാണ് നടത്തിയത്.
ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം നടന്നത്. ‌‌‌കോൺഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഡിഎംകെ മുന്നണിയിൽ അണിനിരക്കുന്നു. പ്രതിപക്ഷത്തുള്ള പാർട്ടികളൊന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടില്ല. 




അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി, നടൻ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കൾ ഇയക്കം, നാം തമിഴർ കക്ഷി, ഐജെകെ, അമ്മ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. 


Post a Comment

Previous Post Next Post