തന്നെയും കിറ്റെക്സിനെയും ട്വന്റി ട്വന്റിയെയും ഇല്ലായ്മചെയ്യുകയാണ് ലക്ഷ്യം. ട്വന്റി ട്വന്റി ഭരണം മോശമാണെന്ന് വരുത്തിതീർക്കാൻ എംഎൽഎ ശ്രമിക്കുന്നു. 10 മാസമായി പഞ്ചായത്തിന്റെ പ്രവർത്തനം നടത്താനാവുന്നില്ല. ട്വന്റി ട്വന്റി തുടങ്ങി പത്ത് വർഷ കാലയളവിനിടെ ഒരു പ്രവർത്തകനും മറ്റു പാർട്ടിക്കാരെ ആക്രമിച്ചിട്ടില്ല.
പഞ്ചായത്തുകൾ ആവശ്യപ്പെട്ടാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് തുടങ്ങിയത്. നാലു പഞ്ചായത്തുകളില്‍ ഭീകരാന്തരീക്ഷമാണ്. ആക്രമിക്കപ്പെട്ടവര്‍ പേടിച്ച് പരാതിപോലും നല്‍കുന്നില്ല. പഞ്ചായത്ത്, പൊലീസ് ഭരണത്തില്‍ എംഎല്‍എ നിരന്തരം ഇടപെടുന്നു. ഭീഷണിപ്പെടുത്തുന്നുവെന്നും സാബു ആരോപിച്ചു. ദീപുവിന് നേരെ നടന്നത് ക്രൂരമായ അക്രമമാണ്. ആശുപത്രിയിൽ നൽകിയ മൊഴിയിൽ ദീപു താൻ ആക്രമിക്കപ്പെട്ടുവെന്ന് മൊഴി നൽകിയിരുന്നു. ആശുപത്രി കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു.
1️⃣ വീഡിയോ കാണാൻ..👇
2️⃣ വീഡിയോ കാണാൻ..👇
Post a Comment