പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം നാലു വയസിന് താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സീറ്റ് ബെൽറ്റും കുട്ടികൾക്ക് പ്രത്യേക ഹെൽമെറ്റും ഉണ്ടായിരിക്കണം.
പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടുതൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടായിരിക്കരുത് എന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. നിയമം തെറ്റിക്കുന്ന ആളുകളിൽ നിന്നും ആയിരം രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ലഭിക്കുകയും ചെയ്യും.
കുട്ടികൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഉപയോഗിക്കുന്ന സുരക്ഷ ഹാർനെസ് ഭാരം കുറഞ്ഞതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഉള്ളതും വെള്ളം കയറാത്തതും ആയിരിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ഹാർനെസ് ഉപയോഗിച്ച് ഡ്രൈവറുമായി കുട്ടിയെ ബന്ധിപ്പിച്ചിരിക്കണം.
നാലു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമാണ്. ഓവർകോട്ട് പോലെയുള്ള സുരക്ഷാ കവചം കുട്ടിയെ ധരിപ്പിച്ച് അതിനു ശേഷം ഡ്രൈവറുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കണം.
ക്രഷ് ഹെൽമെറ്റ് സൈക്കിൾ ഹെൽമെറ്റ് കുട്ടികൾ ധരിക്കുന്നതും നിർബന്ധമാകുന്നു. കേന്ദ്ര സർക്കാർ നിർമാതാക്കളോട് കുട്ടികൾക്കുള്ള ഹെൽമെറ്റുകൾ നിർമ്മിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Post a Comment