ഈ കടകളിൽ നിന്നും മത്സ്യം വാങ്ങി കഴിച്ച പല ആളുകൾക്കും ആരോഗ്യ പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടായി. പല ആളുകൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്.
ഇതേതുടർന്ന് നാട്ടുകാരുടെ പരാതികളും ഉയർന്നുവന്നു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും നഗരസഭ ആരോഗ്യ വിഭാഗത്തിനും നാട്ടുകാർ പരാതികൾ നൽകിയിരുന്നു. ഓരോ ദിവസവും വിറ്റ് പോയതിനു ശേഷം ബാക്കിയുള്ള മത്സ്യങ്ങൾ കടയിൽ തന്നെ സൂക്ഷിച്ചു വെക്കുകയായിരുന്നു ചെയ്തിരുന്നത്.
മത്സ്യം പഴകിയാൽ പോലും ഇത് ഉപേക്ഷിക്കുവാൻ ഇവർ തയ്യാറായിരുന്നില്ല. വീണ്ടും ഈ മത്സ്യം തന്നെ വിൽക്കുന്ന രീതി ആയിരുന്നു ഇവർ സ്വീകരിച്ചത്. ഇതുകൊണ്ടു തന്നെ പല തലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മത്സ്യങ്ങൾ വാങ്ങി കഴിച്ചവരിൽ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഫ്രീസർ പോലും ഉപയോഗിക്കാതെ മത്സ്യം വീണ്ടും വിൽക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ പഴക്കം എല്ലാം വിശദമായി പരിശോധിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഇതുകൊണ്ടു തന്നെ മത്സ്യം വാങ്ങുന്ന എല്ലാ ആളുകളും ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യം വാങ്ങുന്ന സമയത്ത് പഴയതാണോ എന്ന് കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക.
Post a Comment