ശക്തമായ കാറ്റിനിടയിലും അനായാസം ലാൻഡ് ചെയ്യുന്ന എയർ ഇന്ത്യ വിമാനത്തിന്റെ വീഡിയോ എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളിലും പൈലറ്റുമാരുടെ കഴിവിന് കൈയ്യടി നേടുകയാണ് എയർ ഇന്ത്യ. വെള്ളിയാഴ്ച, ബിഗ് ജെറ്റ് ടിവി എന്ന യുട്യൂബ് ലൈവ് സ്ട്രീമിംഗ് ചാനലിൽ നിന്നുള്ള ഒരു ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചാനലിന്റെ സ്ഥാപകൻ ജെറി ഡയേഴ്‌സ് ആണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത്. ലണ്ടനിലെ ഹീത്രൂ ഇന്റർനാഷണൽ എയർപോർട്ടിൽ അപകടകരമായ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനം അനായാസം ലാൻഡിംഗ് നടത്തുന്ന തത്സമയ സംഭവം അദ്ദേഹം വിവരിക്കുന്നതും വീഡിഡോയിൽ കേൾക്കാം.
രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ആദ്യശ്രമത്തിൽ തന്നെ ശക്തമായ കാറ്റിലും ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള AI147, ഗോവയിൽ നിന്നുള്ള AI145 എന്നിവയായിരുന്നു വിമാനങ്ങൾ. രണ്ട് വിമാനങ്ങളിലെയും കോക്ക്പിറ്റ് ക്രൂ അംഗങ്ങളിൽ കമാൻഡർ ക്യാപ്റ്റൻ മന്മഥ് റൗത്രയ്, ഫസ്റ്റ് ഓഫീസർമാരായ ക്യാപ്റ്റൻ രാഹുൽ ഗുപ്ത, ക്യാപ്റ്റൻ സുശാന്ത് താരെ, ട്രെയിനി കമാൻഡർ ക്യാപ്റ്റൻ വി രൂപ എന്നിവരും ഉൾപ്പെടുന്നു. “വളരെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ പൈലറ്റ്” എന്ന തലക്കെട്ടോട് കൂടിയാണ് ബിഗ് ജെറ്റ് ടിവി ചാനലിന്റെ സ്ഥാപകനായ ജെറി ഡയേഴ്‌സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. പൈലറ്റിന്റെ കഴിവിനെ അഭിനന്ദിച്ച് ബിറ്റാൻകോ ബിശ്വാസ് എന്ന ഇന്ത്യൻ പൈലറ്റും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടിട്ടുണ്ട്.
VIDEO LINK..👇
Post a Comment