റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ. റേഷൻ വാങ്ങാൻ ഇനി റേഷൻ കാർഡിന്റെ ആവശ്യമില്ല. വിശദമായി അറിയൂ..







റേഷൻ കാർഡുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരുത്തിക്കൊണ്ടിരിക്കുന്ന. നിലവിൽ പുസ്തക രൂപത്തിൽ ഉള്ള റേഷൻ കാർഡുകൾ മാറ്റി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിന്റെ കൂടെ തന്നെ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടയിൽ നിന്നും 5000 രൂപ വരെ ലഭിക്കുന്ന സൗകര്യവും ഏർപ്പെടുത്തുന്നു. നിരവധി മാറ്റങ്ങൾ കൊണ്ടു വരുന്ന ഈ സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ്.





സംസ്ഥാനത്തും രാജ്യത്തും റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ മാറ്റം കൊണ്ടു വരികയാണ്. റേഷൻ കാർഡ് ഉപയോഗിച്ച് കൊണ്ടാണ് റേഷൻ കടയിൽ നിന്നും നമ്മൾ റേഷൻ വിഹിതങ്ങൾ വാങ്ങി എടുക്കുന്നത്.
രാജ്യത്ത് വൺ നേഷൻ വൺ റേഷൻ എന്ന പദ്ധതി പ്രാബല്യത്തിൽ എത്തുന്നതോട് കൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് റേഷൻ ആനുകൂല്യങ്ങൾ റേഷൻ കടകളിൽ നിന്നും ഇനി മുതൽ വാങ്ങി എടുക്കുവാൻ സാധിക്കും.




മേരാ റേഷൻ കാർഡ് എന്ന ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു കൊണ്ടാണ് ഈ ഒരു ആനുകൂല്യം ലഭിക്കുന്നത്. ഇതുകൊണ്ടു തന്നെ റേഷൻ കടകളിലേക്ക് ഇനി റേഷൻ കാർഡ് കൊണ്ടു പോകേണ്ട ബുദ്ധിമുട്ട് കൂടി ഒഴിവാക്കുകയാണ്. രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും റേഷൻ ആനുകൂല്യങ്ങൾ ഇനി മുതൽ റേഷൻ കൈപറ്റുവാൻ സാധിക്കും.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post