തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സി.ഐയുടെ തലയ്ക്കും കഴുത്തിനും അടിയേറ്റു





തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മർദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷമുണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മർദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിത്സയ്ക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.




സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ അറസ്റ്റ് കൂടി വൈകാതെ രേഖപ്പെടുത്തും. നേരത്തെയും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവഗൗരവത്തോടെയാണ് പൊലീസ് വിഷയത്തെ നോക്കിക്കാണുന്നത്.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post