ബിഹാറില്‍ ട്രെയിനില്‍ തീപിടുത്തം; ആളപായമില്ല






ബിഹാറിലെ മധുബനിയില്‍ ട്രെയിനില്‍ തീപിടുത്തം. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് തീ പിടര്‍ന്നുകയറിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജയ്‌നഗറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് പോകുന്ന സ്വാതന്ത്ര്യ സേനാനി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്.





രാത്രിയില്‍ മധുബനിയിലെത്തിയ ട്രെയിനില്‍ തീ പിടിത്തമുണ്ടായ സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ ട്രെയിനിലേക്ക് തീ പടര്‍ന്നുകയറുന്നത് സ്റ്റേഷനില്‍ നിന്നിരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു. ട്രെയിനില്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആര്‍ക്കും പരുക്കുണ്ടായില്ലെന്നാണ് വിവരം.

വീഡിയോ കാണാൻ..👇






Post a Comment

Previous Post Next Post