തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ ആണോ നിങ്ങൾ? സന്തോഷ വാർത്ത വന്നു. ഏറ്റവും പുതിയ അറിയിപ്പ്. വിശദമായി അറിയൂ..






തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്ന നിരവധി ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായിട്ടുള്ള എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്. എന്തെല്ലാമാണെന്ന് നോക്കാം.





നിലവിൽ വേനൽക്കാലം ആയതുകൊണ്ടു തന്നെ വർദ്ധിച്ച ചൂട് ഉള്ളതുകൊണ്ട് സൂര്യാഘാതം എൽക്കാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന സമയം ഇതുസംബന്ധിച്ച് മാറിയിരിക്കുകയാണ്.
ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി മുതൽ ഏപ്രിൽ മാസം മുപ്പതാം തീയതി വരെ ഉള്ള സമയങ്ങളിലാണ് പ്രവർത്തി സമയം പുനർ ക്രമീകരിച്ചിരിക്കുന്നത്.





തൊഴിലാളികൾക്ക് പണിയെടുക്കുന്നതിൽ നിന്നും ഉച്ചക്ക് 12 മണി മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെയുള്ള സമയങ്ങളിൽ വിശ്രമത്തിന് ആവശ്യമാണ് എങ്കിൽ ഈ സമയങ്ങളിൽ ജോലി ഒഴിവാക്കണമെന്ന് പ്രത്യേകം അറിയിച്ചിരിക്കുകയാണ്.
രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയങ്ങളിൽ ആകെ പ്രവർത്തി സമയത്തിൽ നിന്നും ക്രമീകരിക്കുകയും വേണം. എട്ടു മണിക്കൂർ ആയി വേണം പ്രവർത്തി സമയം പുനർ ക്രമീകരിച്ച് നൽകുവാൻ.






മിഷൻ ഡയറക്ടർ ഇതിനു വേണ്ടിയുള്ള നിർദ്ദേശം നൽകിയതായി അറിയിപ്പുകൾ വന്നിട്ടുണ്ട്. ഇതിൽ അംഗമായിട്ടുള്ള എല്ലാ ആളുകളും ഈ കാര്യം ശ്രദ്ധിക്കുക. തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ ആളുകൾക്കും വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post