ആലപ്പുഴ ജില്ലാ സമ്മേളനം ചൊവ്വയും ബുധനും; പിണറായിയും കോടിയേരിയും എത്തും






കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കും. 180 പ്രതിനിധികളും 44 ജില്ലാ കമ്മിറ്റി അംഗങ്ങളും അടക്കം 224 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള നേതാക്കൾ രണ്ടുദിവസവും പങ്കെടുക്കും.





ജനുവരി 28 മുതൽ 30 വരെയായിരുന്നു ജില്ലാസമ്മേളനം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. കണിച്ചുകുളങ്ങരയിലായിരുന്നു സമ്മേളനം. എന്നാൽ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കോവിഡിന്റെ മൂന്നാം തരംഗം ശക്തമായതോടെയാണ് സമ്മേളനം മാറ്റിവച്ചത്. കോവിഡ് വ്യാപനത്തിനിടയിലും കാസർകോട് , തൃശൂർ സമ്മേളനങ്ങൾ നടത്തിയത് വലിയ വിമർശനത്തിടയാക്കി. ഇതും പരിഗണിച്ചാണ് തീയതി മാറ്റിയത്. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 15,16 തീയതികളിൽ ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചു.




 നിയമസഭ  തുടങ്ങുന്നതിന് മുന്‍പ് സമ്മേളനം നടത്തുന്നത് മുഖ്യമന്ത്രി അടക്കമുള്ളവർക്കും സൗകര്യമാകും എന്ന് കരുതിയാണ് ഈ ദിവസങ്ങൾ നിശ്ചയിച്ചത് 16 ഏരിയകളിൽ തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും 44 ജില്ലാ കമ്മിറ്റി അംഗങ്ങളും അടക്കം 224 പേര്‍ സമ്മേളനത്തിൽ പങ്കെടുക്കും മുതിർന്ന  പിബി അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. 





രണ്ടുദിവസമായി ചുരുക്കിയ സമ്മേളനത്തോടനുബന്ധിച്ച് നടത്താനിരുന്ന മറ്റു പരിപാടികൾ മാറ്റി വച്ചു പൊതുസമ്മേളനവും റാലിയും ഉണ്ടാകില്ല. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ജില്ലാസെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള വിശദമായ ചർച്ച നടക്കും. ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാസെക്രട്ടറി ആർ നാസറും മറുപടി പറയും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തിരഞ്ഞെടുക്കും. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റും രൂപീകരിക്കും. നിലവിൽ 11 അംഗ ജില്ലാ സെക്രട്ടറിയേറ്റ് ആണ് ആലപ്പുഴയിൽ ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം ഇത്തവണ 12 ആയി വർദ്ധിപ്പിക്കും. 


Post a Comment

Previous Post Next Post