ഫെബ്രുവരി മാസവും മുടങ്ങിക്കിടക്കുന്ന പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിക്കുകയില്ല എന്ന് സർക്കാർ അറിയിപ്പ് നൽകിയിരിക്കുകയാണ്.
ഫെബ്രുവരി മാസം അനുമതി നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ മസ്റ്ററിംഗ് പ്രക്രിയ നടത്തുവാനും പെൻഷൻ ഗുണഭോക്താക്കളുടെ അടുത്ത് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരിക്കുകയാണ്. എന്നാൽ 2002 ജനുവരി മാസം വരെ 1600 രൂപ വീതമുള്ള പെൻഷൻതുക മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്ന ആളുകൾ മാസ്റ്ററിങ് പ്രക്രിയ നിർവഹിക്കേണ്ട ആവശ്യമില്ല.
ഒരുപാട് നാളുകളായി പെൻഷൻ തുക മുടങ്ങിക്കിടക്കുന്ന നാലര ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളാണ് ഈ ഒരു പ്രക്രിയ നിലവിൽ ചെയ്യേണ്ടത്. 2022 ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെയാണ് അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തുവാൻ അവസരമുള്ളത്.
കിടപ്പു രോഗികളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരുമായി പങ്കുവെച്ചാൽ വീട്ടിൽ വന്ന് മസ്റ്ററിംഗ് പ്രക്രിയ നിർവഹിക്കും. ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്ന ആളുകൾക്ക് 2022 ഫെബ്രുവരി മാസം 28 ആം തീയതി വരെ ഉള്ള സമയങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൊണ്ട് മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിക്കുവാൻ അവസരമുണ്ട്.പെൻഷൻ തുക മുടങ്ങാതെ തുടർന്നും ലഭിക്കുന്നതിനു വേണ്ടി എല്ലാ ഗുണഭോക്താക്കളും സർക്കാർ പറയുന്ന കാര്യങ്ങൾ അതാത് സമയത്ത് നിർവഹിക്കേണ്ടതാണ്.
Post a Comment