അതായത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ടി പാൻ കാർഡുകൾ വളരെ അത്യാവശ്യമാണ്. എന്നാൽ ഇത്തരം ഇടപാടുകൾക്ക് പാൻ കാർഡ് ഇല്ലാത്ത വ്യക്തികൾ ഫോം 60 പൂരിപ്പിച്ച് നൽകേണ്ടതാണ്. ഒരു വ്യക്തിയുടെ നിത്യജീവിതത്തിൽ വളരെ അനിവാര്യമായ ഒന്നാണ് ബാങ്ക് അക്കൗണ്ടുകൾ. നിരവധി തരത്തിലുള്ള ആനുകൂല്യം ലഭിക്കുന്നതിനും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ അത്യാവശ്യമാണ്. എന്നാൽ ഒരു ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കിൽ ഇന്ന് പാൻകാർഡ് നൽകേണ്ടതാണ്.
മാത്രമല്ല ഏതുതരത്തിലുള്ള വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പാൻ കാർഡ് ഇല്ലാതെ സാധിക്കുന്നതുമല്ല. അതോടൊപ്പം 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ടുതന്നെ 18 തികഞ്ഞ ഏതൊരു വ്യക്തിയും പാൻകാർഡ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. മേൽപ്പറനlഞ്ഞിരിക്കുന്ന സാമ്പത്തിക ഇടപാടുകൾക്കൊപ്പം മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് വളരെ അത്യാവശ്യമാണ്.
പാൻ കാർഡ് കയ്യിൽ ഇല്ലെന്നും, വരുമാന പരിധിയിൽ താഴെയാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഫോം 60-ൽ സത്യവാങ്മൂലം സമർപ്പിച്ചു കൊണ്ടും മേൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാവുന്നതാണ്. എന്നാൽ എല്ലായ്പോഴും ഇത് സാധ്യമാകണമെന്നില്ല. മാത്രമല്ല പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തവർക്ക് ആധാർ കാർഡ് നമ്പർ നല്കിക്കൊണ്ടു മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിറവേറ്റാവുന്നതാണ്. അതുകൊണ്ടുതന്നെ ഇതുവരെയും പാൻകാർഡ് എടുക്കാത്തവർ വളരെ പെട്ടെന്നുതന്നെ പാൻകാർഡിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ, ജനസേവ കേന്ദ്രങ്ങളിലോ അപേക്ഷ സമർപ്പിക്കുക.
Post a Comment