പലഹാരം (കച്ചോരി) വാങ്ങാന്‍വേണ്ടി ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്ത് റെയില്‍വെ. ട്രെയിന്‍ നിര്‍ത്തുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്‍റെ വിഡിയോ വൈറലായത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. കച്ചോരി എന്ന ഇന്ത്യന്‍ പലഹാരവുമായി ഒരാള്‍ കാത്തിനില്‍ക്കുന്നു. ഇതു വാങ്ങാനായിയാണ് ട്രെയിന്‍ നിര്‍ത്തിയത്. പലഹാരപ്പൊതി അയാളുടെ കൈയ്യില്‍ നിന്ന് വാങ്ങിയ ശേഷം ട്രെയിന്‍ നീങ്ങുന്നതും കാണാം. ലെവല്‍ ക്രോസിന് ഇരുവശത്തും മറ്റ് വാഹനങ്ങള്‍ ട്രെയിന്‍ കടന്നുപോകാനായും കാത്ത് നില്‍ക്കുന്നു.
സംഭവമടങ്ങുന്ന വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിനു പിന്നാലെയാണ് നടപടി. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ട്രെയിന്‍ നിര്‍ത്തേണ്ട കാര്യമില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. അതേസമയം, സമാന സാഹചര്യം ഇതിനു മുന്‍പും ഉണ്ടായി. തൈര് വാങ്ങാനെന്ന് പറഞ്ഞാണ് പാകിസ്ഥാനി ഡ്രൈവര്‍ അന്ന് ട്രെയിന്‍ നിര്‍ത്തിയത്. പിന്നാലെയാണ് അടുത്ത സംഭവവും.
VIDEO LINK..👇
Post a Comment