ഏത് നിമിഷവും ഒരു കനത്ത വ്യോമക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് യുക്രൈന്‍ തലസ്ഥാനമായ കീവ്. ഷെല്ലാക്രണം ശക്തം. നഗരത്തിലെ പ്രധാന താപവൈദ്യുത നിലയത്തിന് സമീപം മൂന്ന് മിനിട്ടിനിടെ അഞ്ച് സ്ഫോടനങ്ങളുണ്ടായി. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈന്യം കയരുന്നത് ശക്തമായി ചെറുക്കുകയാണ് യുക്രൈന്‍ സേന. കീവ് വിട്ടെന്ന പ്രചാരണം തള്ളി യുക്രൈന്‍ പ്രസിഡന്‍റ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചു. നഗരത്തിലുണ്ടെന്നും സ്വാതന്ത്യത്തിനായി പ്രതിരോധം തുടരുമെന്നും വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.
കീവിന് പുറമെ തീരനഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും റഷ്യ ആക്രമണം കടുപ്പിച്ചു. മെലിറ്റോപോളില്‍ ആശുപത്രിയും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ സമ്പൂര്‍ണ കീഴടങ്ങല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. അതിനിടെ, യുക്രൈന്‍ സൈന്യത്തോട് രാജ്യത്തിന്‍റെ അധാകാരം പിടിക്കാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് രംഗത്തെത്തി. ജനങ്ങള്‍ക്ക് ആയുധം നല്‍കുന്ന സര്‍ക്കാരിനെ പുറത്താക്കിയാല്‍ ചര്‍ച്ച സുഗമമാകുമെന്നും പുട്ടിന്‍ അറിയിച്ചു
Post a Comment