12 മുതൽ 14 വയസുവരെയുള്ളവരുടെ വാക്സീനേഷൻ; തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഇന്ന് തുടക്കം






സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാകും ഇന്ന് കുത്തിവയ്പ് ആരംഭിക്കുക.  കോവിൻ പോർട്ടൽ കുട്ടികളുടെ റജിസ്ട്രേഷന് സജ്ജമായ ശേഷം 11.30യോടെയാകും കുത്തിവയ്പ് തുടങ്ങുക.





വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷന്‍ ആരംഭിക്കും.  സ്കൂൾ അവധിക്കാലത്ത് കുത്തിവയ്പ് ഊർജ്ജിതമാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും. 2010-ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിനേഷനായി റജിസ്റ്റര്‍ ചെയ്യാനാകും. എന്നാൽ 12 വയസ് പൂര്‍ത്തിയാകുന്ന ദിവസത്തിന് ശേഷമേ കുത്തിവയ്പ് നൽകൂ.

Post a Comment

Previous Post Next Post