ഗവൺമെന്റ് ഉത്തരവ് ആകുന്ന മുറയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വളരെ പ്രധാനപ്പെട്ട ഒരു സന്തോഷവാർത്ത എന്നു പറയുന്നത് ഒരു വീട്ടിൽ തന്നെ രണ്ട് റേഷൻ കാർഡുകൾ എടുക്കുന്നതിൽ തടസ്സമില്ല എന്ന ഏറ്റവും പുതിയ ഒരു നിർദ്ദേശം വന്നിരിക്കുകയാണ്. അതിനാൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ ഒരു വീട്ടിൽ താമസിക്കുന്നുണ്ട് എങ്കിൽ ഈ ആനുകൂല്യം അവർക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ്.
ഈ പ്രയോജനം ലഭ്യമാകണമെങ്കിൽ ഈ കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാൽ തന്നെ താലൂക്ക് സപ്ലൈ ഓഫീസറേയോ അല്ലെങ്കിൽ റേഷനിങ്ങ് ഇൻസ്പെക്ടർമാരെയോ അതുമല്ലെങ്കിൽ റവന്യൂ ഇൻസ്പെക്ടർമാരേയോ ഒന്നിലധികം കുടുംബങ്ങളാണ് ഒരു വീട്ടിൽ കഴിയുന്നത് എന്ന കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ഇവരിലേക്ക് എത്തിച്ചേരുന്നതായിരിക്കും. റേഷൻ കാർഡുകൾ ലഭ്യമാകാതിരുന്ന ഒരു വിഭാഗം ജനതകൾ ഉണ്ടായിരുന്നു നമ്മുടെ സംസ്ഥാനത്ത്.
അതായത് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്നവർ, വാടക വീടുകളിൽ താമസിക്കുന്നവർ, വീടിന്റെ പണി പൂർത്തീകരിക്കാത്ത അതിനാൽ വീട്ടുനമ്പർ ലഭിക്കാത്ത എന്നാൽ ആ വീടുകളിൽ കഴിയുന്നവർ, കുടിലുകൾ കെട്ടി താമസിക്കുന്നവർ, ചേരി പ്രദേശങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ഒന്നും വീട്ടുനമ്പർ ലഭിക്കാത്തതിനാലും കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാലും ഇതുവരെയും റേഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.
എന്നാൽ ഇനിമുതൽ ഇങ്ങനെയുള്ളവർക്കും കൂടി വേണ്ടി റേഷൻ കാർഡ് ലഭ്യമാകാൻ പോകുകയാണ്. ഇങ്ങനെയുള്ളവരുടെ റേഷൻ കാർഡുകളിൽ ’00’ എന്ന നമ്പർ പ്രസ്താവിച്ചാണ് ആനുകൂല്യം നൽകുക. ഇതിന്റെയെല്ലാം ഗവൺമെന്റിന്റെ ഉത്തരവുകളാണ് ഇനി വരാനുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങൾ മുഖേനയോ അല്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയോ അപേക്ഷകൾ നടക്കുന്നതായിരിക്കും. വളരെ വൈകാതെ തന്നെ ഈ അപേക്ഷകൾ ആരംഭിക്കുന്നതാണ്.
അർഹതയുള്ള ആളുകൾക്ക് ഈ വിവരങ്ങൾ അറിയാത്തതിനാൽ ആനുകൂല്യം നഷ്ടപ്പെട്ടു പോകരുത്. അതിനാൽ തന്നെ ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുക.
Post a Comment