6 ജില്ലകളിലേക്ക് ഉള്ള മുന്നറിയിപ്പുകൾ തുടർന്ന് പോവുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ പ്രകാരം ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലം ജില്ലയിലാണ്.
38.7 ഡിഗ്രിസെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലക്കാട് മേഖലയിൽ 37.6 ഡിഗ്രിസെൽഷ്യസ് ചൂടും രേഖപ്പെടുത്തി. ഈ വരണ്ട കാലാവസ്ഥ ഇനിയും തുടർന്നു പോകുന്നതിനുള്ള സാധ്യതയാണ് കണ്ടുവരുന്നത്.
കൊല്ലം ആലപ്പുഴ തൃശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂട് കൂടുന്നതിനെ സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഈ നിലയിൽ ഉയരും എന്നാണ് കണക്കുകൾ പറയുന്നത്.ബസ് ഉടമകൾ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി നിരന്തരം വരുന്നുണ്ട് എന്ന അറിയിപ്പുകൾ ആണ് പുറത്തു വരുന്നത്. വിദ്യാർഥികൾക്ക് രണ്ടു രൂപ കൊടുക്കുന്നത് നാണക്കേട് ആണ് എന്നും അഞ്ചു രൂപ കൊടുത്താൽ ബാക്കി മേടിക്കുകയില്ല എന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന.
വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചുരൂപയിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള ന്യായീകരണമായി ആണ് മന്ത്രി ഇത് പറയുന്നത്. ഏറെ വിവാദമായൊരു പ്രസ്താവനയാണിത്. ഏറെ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്ന് ഈ പ്രസ്താവനയിൽ നിന്നും മന്ത്രി പിൻ വാങ്ങുകയുണ്ടായി.
Post a Comment