25,000 ലേറെ പുസ്തകങ്ങള്‍; കോണ്‍ഗ്രസിന്റെ വായനശാല സജ്ജം





ഇരുപത്തയ്യായിരത്തിലേറെ പുസ്തകങ്ങളുമായി കോണ്‍ഗ്രസിന്റെ  വായനശാല  എറണാകുളം ഡിസിസിയില്‍ സജ്ജം. പാര്‍ട്ടിക്കാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും മികച്ച വായനാനുഭവം നല്‍കാന്‍ പര്യാപ്തമായ രീതിയിലാണ് മുന്‍ ഡിസിസി പ്രസിഡന്റ് പോള്‍ കെ മാണിയുടെ പേരിലുള്ള പുസ്തകാലയത്തിന്റെ പ്രവര്‍ത്തനം
അറിവും വിവരവുമുള്ളവര്‍ക്കേ ജനകീയ കാഴ്ചപ്പാടുണ്ടാകൂ എന്ന അന്തരിച്ച പിടി തോമസ് നിലപാടിനുകൂടി ഈ ഗ്രന്ഥശാല അടിവരയിടുന്നു.





എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്നതാണ് ഈ പുസ്തകശേഖരം . സാഹിത്യസംവാദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് . പ്രമുഖരുമായുള്ള സംവാദങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാൻ സ്റ്റുഡിയോയും സജ്ജം. ഈ ശേഖരം  നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കും എത്തിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പഠനഗവേഷണകേന്ദ്രമായ സബര്‍മതിക്കാണ് ഗ്രന്ഥശാലയുടെ നിയന്ത്രണം. കേരളത്തില്‍ ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.





രാജഗിരി കോളജിലെ ലൈബ്രറി സയൻസ് വിദ്യാർഥികളാണ് പുസ്തകങ്ങൾ ക്രമീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും. രാഷ്ട്രീയപരമായ വേർതിരിവുകളില്ലാതെ സബര്‍മതിയുടെ സേവനം ആര്‍ക്കും സ്വീകരിക്കാമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങിയത്.

Post a Comment

Previous Post Next Post