3 പേരും അഭ്യർഥിച്ചു; ആരെയും കൈവിട്ടില്ല; മൂവരെയും കല്യാണം കഴിച്ച് യുവാവ്





വിവാഹം കഴിക്കണം എന്ന് അഭ്യർഥിച്ച മൂന്ന് സഹോദരിമാരെയും ഒരേദിവസം കല്യാണം കഴിച്ച് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോ എന്ന യുവാവാണ് ഇപ്പോൾ കല്ല്യാണം കഴിച്ച് താരമായിരിക്കുന്നത്. ഒരേ സമയത്ത് ജനിച്ച മൂന്ന് സഹോദരിമാരിൽ നതാലി എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പിന്നാലെ സഹോദരിമാരായ നടാഷയും നദെഗെയും ഇയാളോട് വിവാഹാഭ്യർഥന നടത്തി. മൂന്ന് പേരെയും നിരാശരാക്കാതെ എല്ലാവരെയും വിവാഹം കഴിക്കാമെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.





ജനിച്ച നാൾ മുതൽ ഒരുമിച്ച് കഴിയുന്ന മൂന്ന് പേരും ഭാവിയിലും ഒരുമിച്ച് ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മകൻ മൂന്ന് പേരെ ഒരുമിച്ച് വിവാഹം കഴിച്ചത് ലുവിസോയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. ഇവർ കല്യാണത്തിൽ നിന്നും വിട്ടുനിന്നു. കോംഗോയുടെ കിഴക്കൻ ഭാഗത്ത് സൗത്ത് കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് വിവാഹം നടന്നത്. ഒന്നിലധികം ജീവിതപങ്കാളി ഉണ്ടാകുന്നത് ഇവിടെ നിയമവിധേയമാണ്. 

Post a Comment

Previous Post Next Post