അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണപ്പൊതിയിൽ 313 കോടിയുടെ ലഹരിമരുന്ന്






അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ച 313 കോടി രൂപാ വിലമതിക്കുന്ന ലഹരിമരുന്നു പിടികൂടി. ഖലീഫ തുറമുഖത്തു നിന്നാണ് ഒന്നേ ദശാംശം അഞ്ചു ടൺ ഹെറോയിൻ പിടികൂടിയതെന്നു അബുദാബി പൊലീസ് അറിയിച്ചു. യൂറോപ്പിലേക്കു കടത്താൻ കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്.




യുഎഇയുടെ അയൽരാജ്യത്തുനിന്നുമെത്തിയ കണ്ടെയ്നറിലായിരുന്നു 15 കോടി ദിർഹം വിലവരുന്ന ലഹരിമരുന്നെത്തിച്ചത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണപാക്കറ്റിലൊളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കടത്താൻ ശ്രമിച്ചത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണമാണെന്ന വ്യാജേനയാണ് കണ്ടെയ്നൽ ഖലീഫ തുറമുഖത്തെത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് അബുദാബി ലഹരിമരുന്ന് നിർമാർജന വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടുകയായിരുന്നുവെന്നു അബുദാബി പൊലീസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ പറഞ്ഞു. എന്നാൽ, ആരാണ് ലഹരിമരുന്നു കടത്തിയതെന്ന വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 





കഴിഞ്ഞവർഷം  120 കോടി ദിർഹം വിലമതിക്കുന്ന ലഹരിമരുന്നാണ് അബുദാബി പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ രഹസ്യാന്വേഷണ വിഭാഗത്തെ 800 2626 എന്ന നമ്പരിൽ അറിയിക്കണമെന്നും അബുദാബി പൊലീസ് അഭ്യർഥിച്ചു.

VIDEO LINK..👇






Post a Comment

Previous Post Next Post