അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത് നാല്‍പത്തി അയ്യായിരം കേസുകള്‍. നാല്‍പത്തിയെണ്ണായിരം പേരാണ് ഈ കേസുകളില്‍ പിടിയിലായത്. ഇരുപതിനായിരത്തിലധികം കിലോ കഞ്ചാവും, കിലോക്കണക്കിന് രാസലഹരിമരുന്നുകളും ഈ കാലഘട്ടത്തില്‍ പിടിച്ചെടുത്തു
കഞ്ചാവിന്റെ വിളവെടുപ്പ് സീസണായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ അവസാനിക്കുന്നതോടെ വന്‍തോതില്‍ കേരളത്തിലേക്ക് ലഹരിക്കടത്ത് ഉണ്ടാകുമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് പിടിച്ചത് 20632 കിലോ കഞ്ചാവാണ്. ഇതിന്റെ മൂന്നിലൊന്നും പിടിച്ചെടുത്തത് 2017ല്‍. 7187 കിലോ. രാസലഹരി വസ്തുക്കളും വ്യാപകമായി സംസ്ഥാനത്തേക്ക് എത്തുന്നു.
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷംമാത്രം മെത്താഫിറ്റമീന്‍ 4.75 കിലോയും, ഹാഷിഷ് പന്ത്രണ്ട് കിലോയും, എല്‍.എസ്.ഡി സ്റ്റാംപുകള്‍ 831 എണ്ണവും പിടിച്ചെടുത്തു. അഞ്ചുവര്‍ഷത്തിനിടെ 45854 കേസുകളാണ് റജിസ്റ്റര്‍ ചെയ്തതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പിടിച്ചെടുത്തതിന്റെ പലമടങ്ങ് ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
പത്തൊന്‍പത് വിഭാഗങ്ങളില്‍പ്പെട്ട ലഹരിമരുന്നുകളാണ് കേരളത്തില്‍ പിടിച്ചെടുത്തിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 26373 കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.
Post a Comment