കൊവിഡ് മഹാമാരി പടർന്നു പിടിച്ച പശ്ചാത്തലത്തിൽ തലവേദന പനിഎന്നീ രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് മെഡിക്കൽ ഷോപ്പുകളിൽ സ്വമേധയാ ഡോളോ 650 ഗുളിക വാങ്ങുകയും ഇവ കഴിക്കുകയും ആയിരുന്നു ചെയ്തിരുന്നത്. ഇതുകൊണ്ടു തന്നെ വളരെ അധികം ഡോളോ 650 ഗുളികകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ വിറ്റുപോയത്.
എന്നാൽ ഇത്തരം മരുന്നുകൾക്ക് ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളുമുണ്ട്. ഇവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും വലിയ ധാരണയില്ല. പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ചിലപ്പോൾ ഇവ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം. പല രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നതും ജനപ്രിയമായ വേദനസംഹാരിയും ആണ് ഡോളർ 650.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് ഈ മരുന്നുകൾ പല ആളുകളും ഉപയോഗിക്കുന്നത്.
ഓക്കാനം, രക്തസമ്മർദ്ദം കുറയൽ, തലകറക്കം, അമിതക്ഷീണം, അമിതമായ ഉറക്കം, മലബന്ധം, അസ്വസ്ഥതകൾ, തളർച്ച എന്നിങ്ങനെ തുടങ്ങിയുള്ള സാധാരണ ലക്ഷണങ്ങളാണ് പൊതുവെ പാർശ്വഫലങ്ങൾ ആയി കാണുന്നത്.
എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ ഹൃദയമിടിപ്പ് കുറയ്ക്കൽ, വോക്കൽ കോഡിൽ ഉണ്ടാകുന്ന നീർവീക്കം, ശ്വാസകോശ അണുബാധ, ശ്വാസംമുട്ടൽ എന്നിങ്ങനെയുള്ള ഗുരുതരമായ രീതിയിലുള്ള പാർശ്വഫലങ്ങളാണ് ഉണ്ടാവുക. ഇതുകൊണ്ടു തന്നെ ഡോക്ടറുടെ നിർദേശമില്ലാതെ സ്വന്തം ഇഷ്ട പ്രകാരം ഇയൊരു ഗുളിക കഴിക്കരുത് എന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
Post a Comment