ശരിയായി തണുപ്പിച്ച് സൂക്ഷിക്കാത്ത കവർപാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടെന്ന് തന്നെ പിരിഞ്ഞു പോകുവാൻ സാധ്യത വളരെ കൂടുതലാണ്. ഇതുകൊണ്ടു തന്നെ ഉപയോഗിക്കുന്നത് വരെ നാലു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതാണ്. കടകളിൽ നിന്നും പാൽ പാക്കറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം.
അലക്ഷ്യമായി പുറത്തുവെച്ച പാക്കറ്റ് പാലുകളാണ് കടകളിൽ നിന്നും നിങ്ങൾ വാങ്ങുന്നത് എങ്കിൽ പെട്ടെന്നു തന്നെ കേടുവന്നു പോകുവാൻ സാധ്യത കൂടുതലാണ്. തണുപ്പിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന പാൽ തന്നെ ചോദിച്ചു വാങ്ങുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വാങ്ങിച്ച് വീട്ടിൽ കൊണ്ടുവരുന്ന പാക്കറ്റ് പാൽ ഉപയോഗിക്കാൻ എടുക്കുന്നതുവരെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു എടുത്തു വയ്ക്കാൻ ശ്രദ്ധിക്കണം.
ആവശ്യത്തിനു വേണ്ടി എടുത്ത പാലിന് ശേഷം ബാക്കി വരുന്ന പാൽ ഉടനെ തന്നെ വീണ്ടും തണുപ്പിൽ സൂക്ഷിച്ച് എടുത്തു വയ്ക്കേണ്ടത് അനിവാര്യമാണ്. ഇല്ലാത്തപക്ഷം പെട്ടെന്ന് തന്നെ പാൽ കേടുവന്നു പോകുവാൻ സാധ്യത കൂടുതലാണ്. പാൽ ഉപയോഗിക്കുന്ന സമയങ്ങളിലും ശ്രദ്ധിക്കണമെന്ന് മിൽമ അറിയിച്ചിരിക്കുകയാണ്. മണം, രുചി എന്നിവയിൽ എന്തെങ്കിലും വ്യത്യാസങ്ങൾ വരുകയാണ് എങ്കിൽ ഇത്തരം പാലുകൾ ഉപയോഗിക്കുവാൻ പാടുകയില്ല എന്ന് നില അറിയിച്ചു.
മിൽമ പാൽ പാക്കറ്റ് പാലിന് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. അഞ്ചു രൂപയെങ്കിലും ലിറ്ററിന് വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. കാലിത്തീറ്റയുടെ വില കുതിച്ചുയർന്ന ഈ സാഹചര്യത്തിൽ സബ്സിഡി അനുവദിക്കണമെന്നും ആവശ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment